X

രാഗേഷ് അനുകൂലിച്ചു, കണ്ണൂര്‍ ഇടതിന്

അഴിമുഖം പ്രതിനിധി

നിര്‍ണായകമായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു. എല്‍ഡിഎഫിന്റെ ഇപി ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആദ്യ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 17 വീതം അംഗങ്ങള്‍ ഉണ്ടായിരുന്ന ഇരുമുന്നണികള്‍ക്കും രാഗേഷിന്റെ വോട്ട് നിര്‍ണായകമായിരുന്നു. അന്തിമനിമിഷം വരെ യുഡിഎഫിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് രാഗേഷ് എല്‍ഡിഎഫിനെ അനുകൂലിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഗേഷിനെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് വിളിച്ച് യുഡിഎഫിനെ അനുകൂലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഉച്ചയ്ക്ക്‌ശേഷം നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷിന് സമ്മതമെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:26 pm

Related Post
Leave a Comment