X

റെയ്ഡിനിടെ പാരീസില്‍ വെടിവയ്പ്പ്

അഴിമുഖം പ്രതിനിധി

പാരീസിന്റെ വടക്കന്‍ പ്രദേശത്ത് പൊലീസിന്റെ ഭീകര വിരുദ്ധ റെയ്ഡിനിടെ വെടിവയ്പ്പുണ്ടായി. അനവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോരാട്ടത്തില്‍ പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. പൊലീസും സൈന്യവും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത് എന്ന് പാരീസ് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഭീകരര്‍ എന്ന് സംശയിക്കപ്പെടുന്നവരെ പിടികൂടാന്‍ സര്‍വായുധ സന്നാഹത്തോടെയാണ് സൈന്യം എത്തിയത്. ഈ പ്രദേശത്തെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

പാരീസ് ആക്രമണത്തില്‍ ഒമ്പതാമന്‍ കൂടെ ഉണ്ടായിരുന്നതായി വീഡിയോ ദൃശ്യങ്ങള്‍ വെളിവാക്കിയതിനെ തുടര്‍ന്ന് യൂറോപ്പിലാകാമാനം ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. സെന്‍ട്രല്‍ പാരീസിലെ ബാറുകളിലും കഫേകളിലും നടന്ന ആക്രമണത്തില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്ന കാറില്‍ മൂന്നാമനൊരാള്‍ കൂടെ ഉണ്ടായിരുന്നുവെന്നുള്ള ദൃശ്യങ്ങള്‍ ആണ്‌ പുറത്ത് വന്നത്. ബല്‍ജിയത്തില്‍ അറസ്റ്റിലായത് ഇയാളാണോ എന്ന് ഉറപ്പായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാല അബ്ദെസ്ലാമിന്റെ കൂടെ ഇയാളും ഉണ്ടാകുമെന്ന പ്രതീക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുലര്‍ത്തുന്നുണ്ട്. ആക്രമണത്തില്‍ എട്ടുപേരാണ് പങ്കെടുത്തിരുന്നത് എന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നുവെങ്കിലും ആക്രമണം എവിടെ, എപ്പോള്‍, എങ്ങനെ ആസൂത്രണം ചെയ്തുവെന്ന് ഇനിയും വ്യക്തമായി ഉറപ്പിക്കാന്‍ ആയിട്ടില്ല. കൂടാതെ കൂടുതല്‍ അക്രമികള്‍ സ്വതന്ത്രരായി നടക്കുന്നുവോയെന്നും ഉറപ്പിക്കാനായിട്ടില്ല.

This post was last modified on December 27, 2016 3:26 pm