അഴിമുഖം പ്രതിനിധി
‘അവള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതില്‍ എനിക്ക് ദേഷ്യമുണ്ട്. അതൊരു കാര്യം. എന്നാല്‍ അവള്‍ അതീവ സുന്ദരിയാണ്. മേയറായിരുന്നു ആദ്യം ചെയ്യേണ്ടിരുന്നത്. എന്തൊരു നഷ്ടം’, ഫിലിപൈന്‍സിലെ ദവായോ നഗരത്തിന്റെ മേയറായ റോഡ്രിഗോ ഡിഗോംഗ് ഡുതെര്‍തെ കൂട്ടമാനഭംഗത്തിന് ഇരയായ സ്ത്രീയെ കുറിച്ച് പറഞ്ഞത് വിവാദമാകുന്നു. ഫിലിപ്പൈന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് റോഡ്രിഗോ.
റോഡ്രിഗോയുടെ പ്രസംഗത്തിന്റെ യൂട്യൂബ് വീഡിയോ വൈറലായിരിക്കുകയാണ്. റോഡ്രിഗോയെ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത് മറ്റൊരു ഡൊണാള്‍ഡ് ട്രംപ് എന്നാണ്. മറ്റു ചിലര്‍ റോഡ്രിഗസിനെ പോലെയാണ് ട്രംപ് എന്നാണ്.
ഏപ്രില്‍ 12-ന് ക്വുസോണ്‍ നഗരത്തില്‍ നടത്തി പ്രചാരണ റാലിയിലാണ് റോഡ്രിഗോ വിവാദ പ്രസ്താവന നടത്തിയത്.
റോഡ്രിഗോ ആദ്യത്തെ തവണ മേയറായിരുന്ന 1989-ലെ ഒരു സംഭവത്തെ കുറിച്ചായിരുന്നു പ്രസ്താവന. നഗരത്തിലെ ജയിലില്‍ കുറ്റവാളികള്‍ സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയും 15 പേരെ ബന്ദികളാക്കുകയും ചെയ്തു. ഈ തടവുകാരില്‍ 36-കാരിയായ ഓസ്‌ത്രേലിയന്‍ മന്ത്രി ജാക്വലിന്‍ ഹാമിലും ഉണ്ടായിരുന്നു. തന്നെ തടവുകാര്‍ മാനഭംഗപ്പെടുത്തിയെന്ന് ബന്ദിയാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന റവറന്റ് ഫ്രെഡ് കാസ്റ്റിലോയോട് പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിടെ ജാക്വലിന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവരെ കുറിച്ചാണ് റോഡ്രിഗോ വിവാദ പ്രസ്താവന നടത്തിയത്.
This post was last modified on December 27, 2016 3:56 pm
Leave a Comment