അഴിമുഖം പ്രതിനിധി
പുതിയ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിന്റെ മദ്യ നയത്തിന് വിരുദ്ധമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല വിശദീകരിച്ചു. നാളെ ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനുള്ള വഴികള്‍ പരിശോധിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും അഭിപ്രായപ്പെട്ടു. എല്ലാ വശവും പരിശോധിച്ചുവേണം പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനെന്നും അദ്ദേഹം പറഞ്ഞു. ആറു പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കാണ് പുതിയതായി ബാര്‍ ലൈസന്‍സ് ലഭിച്ചത്. ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കുമെന്ന മദ്യ നയം യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പുതിയ ബാറുകള്‍ക്ക് അനുമതി ലഭിച്ചത് വിവാദമായിരുന്നു.
This post was last modified on December 27, 2016 3:56 pm
Leave a Comment