X

കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങി; മൂന്നുപേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. നഗരത്തില്‍ ഇറങ്ങിയ പുലി ആദ്യം ക്രമിച്ചത് വീടിനു സമീപം നിന്നിരുന്ന ഒരാളെയാണ്. ഇതേ തുടര്‍ന്നു നാട്ടുകാര്‍ പരിഭ്രാന്തരായതോടെ അവിടെ നിന്നും ഓടിയ പുലി തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തായുള്ള റെയില്‍വേ ഗേറ്റിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. ഇവിടെ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ എത്തിയവരില്‍ രണ്ടു പേര്‍ക്കാണു വീണ്ടും പുലിയുടെ ആക്രമണം ഏറ്റത്. ഇതില്‍ ഒരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ്.
അണ്ടര്‍ ബ്രഡ്ജിലേക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണു കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയത്.

പുലി ഇറങ്ങി സാഹചര്യത്തില്‍ വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലിയെ വെടിവച്ചു കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണു പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും.