X

രോഹിത്തിന്റെ പുറത്താക്കലിലേക്കും ആത്മഹത്യയ്ക്കും കാരണമായ ബി ജെ പി മന്ത്രിയുടെ കത്ത്

അഴിമുഖം പ്രതിനിധി

രോഹിത് വേമുല എന്ന ഗവേഷക വിദ്യാര്‍ത്ഥി ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്‌ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. രോഹിത്തിന്റെയും നാലു സുഹൃത്തുക്കളുടെയും സസ്പെന്‍ഷനിലേക്കും ഹൈദരാബാദ് സര്‍വ്വകലാശാലയുടെ മുന്‍പിലെ റോഡില്‍ നടത്തിയ പ്രതിഷേധത്തിനും ഒടുക്കം രോഹിത്തിന്റെ ആത്മഹത്യയ്ക്കും കാരണമായത് ഈ കത്താണ്.

കേന്ദ്രമന്ത്രിയായ  ബന്ദാരു ദത്താത്രേയ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്താണ് ഇത്. ഇതേത്തുടര്‍ന്ന് മന്ത്രി സര്‍വ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെടുകയും, എന്നാല്‍ വിശദീകരണം നല്‍കുന്നതിന് മുന്‍പ് തന്നെ വൈസ് ചാന്‍സലര്‍ ഇവരെ പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാല ചുമതലപ്പെടുത്തിയ കമ്മിറ്റി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍  5 ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതായി പരാമര്‍ശിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതാണ്

‘ഡോക്ടര്‍ അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുശീല്‍ കുമാറിന് കൃഷ്ണ ചൈതന്യയില്‍ നിന്നോ കുറ്റാരോപിതരില്‍ നിന്നോ മര്‍ദ്ദനമേറ്റതിന്റെ ശക്തമായ തെളിവുകളില്ല. സുശീല്‍ കുമാര്‍ വിധേയനായ ശാസ്ത്രക്രിയയുമായി നേരിട്ട് ഒരു ബന്ധം മര്‍ദ്ദനത്തിനുണ്ടെന്നോന്നോ അല്ലെങ്കില്‍ അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളോ റിപ്പോര്‍ട്ടില്‍ നല്‍കുന്നുമില്ല.’

 

 

This post was last modified on December 27, 2016 3:35 pm