X

പട്ടാളക്കാര്‍ക്കിടയിലൂടെ പുസ്തകം വായിച്ചു നടക്കുന്ന കാശ്മീരി പെണ്‍കുട്ടി; ചിത്രം തരംഗമാവുന്നു

അഴിമുഖം പ്രതിനിധി

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പുതിയ തരംഗം പട്ടാളക്കാരുടെ ഇടയിലൂടെ പുസ്തകം വായിച്ചുകൊണ്ട് കാശ്മീരി പെണ്‍കുട്ടി നടക്കുന്ന ചിത്രമാണ്. പഴയ ശ്രീനഗര്‍ നഗരത്തിലെ പട്ടാളക്കാര്‍ റോന്തു ചുറ്റുന്ന റോഡില്‍ ഒരു കൊച്ചു പെണ്‍കുട്ടി ആരെയും ഗൗനിക്കാതെ തന്റെ പാഠപുസ്തകം വായിച്ചു കൊണ്ടു നടന്നുനീങ്ങുകയാണ്. കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ റോഡ് വിജനമാണ്. നടന്നു നീങ്ങുന്ന പെണ്‍കുട്ടി തന്നെ നോക്കുന്ന പട്ടാളക്കാരനെ കാണുന്നില്ല, പുസ്തകത്തില്‍ മാത്രമാണ് അവളുടെ ശ്രദ്ധ.

ചിത്രത്തിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. കാശ്മീര്‍ ജനതയുടെ പ്രതിരോധത്തിനെ അടയാളപ്പെടുത്തുന്ന ചിത്രമാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുഭാഗം പറയുന്നത് പ്രശ്‌നരഹിതമായ കാശ്മീരിന്റെ നേര്‍ചിത്രമാണിതെന്നാണ്.

സിഎന്‍എന്‍ ഐബിഎന്‍ ബ്യൂറോ ചീഫ് മുഫ്തി ഇസ്‌ലായാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചത്. ഓപ്പണ്‍ മാഗസിന്‍ അസിസ്റ്റന്റെ് ഫോട്ടോ എഡിറ്റര്‍ ആഷിഷ് ശര്‍മ്മയാണ് ചിത്രം എടുത്തത്.

This post was last modified on December 27, 2016 4:53 pm