X

എല്‍ ആന്‍ഡ് ടിയില്‍ ആറ് മാസത്തിനിടെ പിരിച്ചുവിട്ടത് 14000 പേരെ

അഴിമുഖം പ്രതിനിധി

പ്രമുഖ എഞ്ചിനിയറിംഗ് കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയില്‍ ആറ് മാസത്തിനിടെ പിരിച്ചുവിട്ടത് 14000 പേരെ. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. മേയില്‍ തന്നെ എല്‍ ആന്‍ഡ് ടി ഫിനാന്‍സില്‍ നിന്ന് 500 ജീവനക്കാരോട് പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

മോശം പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണ് കമ്പനി ചെയര്‍മാനും എംഡിയുമായ വൈ എം ദെസ്തലെ പറയുന്നത്. അതേസമയം സ്വാഭാവിക നടപടിയെന്നാണ് എല്‍ ആന്‍ഡ് ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍ ശങ്കര്‍ രാമന്‍ പറയുന്നത്. ചൈനയേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെ ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് എല്‍ ആന്‍ഡ് ടിയിലെ കൂട്ടപ്പിരിച്ചുവിടല്‍.

This post was last modified on December 27, 2016 2:15 pm