X

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യവാങ് മൂലത്തിലൂടെ അറിയിക്കും. സെപ്തംബര്‍ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും തമ്മിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ഈ തിയതികളില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്യും. സെപ്തംബര്‍ മൂന്നിന് കോടതി നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ചാകും സര്‍ക്കാരും കമ്മീഷനും തെരഞ്ഞെടുപ്പ് സംബന്ധമായ നടപടികള്‍ മുന്നോട്ട് നീക്കുക.

This post was last modified on December 27, 2016 3:21 pm