X

ലോക്‌സഭയില്‍ ബഹളം: 25 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

അഴിമുഖം പ്രതിനിധി

പ്രതിപക്ഷം ലോക്‌സഭയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് 25 കോണ്‍ഗ്രസ്‌ എംപിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങിയതിനാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ ലോക്‌സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. രാത്രിയിലും സമരം തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സസ്‌പെന്‍ഷനില്‍ പക്ഷപാതം ഉണ്ടെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കസ്തൂരി രംഗന്‍ വിഷയത്തിലെ ചര്‍ച്ച എംപിമാര്‍ ബഹിഷ്‌കരിച്ചു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മിയും അഞ്ചുദിവസത്തേയ്ക്ക് സഭ ബഹിഷ്‌കരിക്കും.

This post was last modified on December 27, 2016 3:19 pm