X

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ധനസഹായം

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതു കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്ക് സംസ്ഥാന സര്ക്കാര്‍ ജോലി നല്‍കും, മകളുടെ പൂര്‍ണ്ണമായ വിദ്യാഭ്യാസ ചെലവ്, വിദ്യാഭ്യാസ ശേഷം മകള്‍ക്ക് ജോലി ആവശ്യമായി വരുന്നു എങ്കില്‍ സര്‍ക്കാര്‍ ജോലി എന്നിവ നല്‍കും നിരഞ്ജന്റെ വീട്ടിലേക്കുള്ള വഴി പുനര്‍ നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ പേര് നല്‍കും. എളുമ്പുലാശേരി ഗവ.ഐ.ടി.ഐ.ക്കും പാലക്കാട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തിനും അദ്ദേഹത്തിന്റെ പേര് നല്‍കാനും തീരുമാനമായിട്ടുണ്ട്.  മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്.

This post was last modified on December 27, 2016 3:31 pm