X

കെഎം മാണി രാജിവയ്ക്കും: ടിഎന്‍ പ്രതാപന്‍

അഴിമുഖം പ്രതിനിധി

കെഎം മാണി രാജിവയ്ക്കുമെന്ന് എംഎല്‍എ  ടിഎന്‍ പ്രതാപന്‍. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. മാണിയുടെ രാജിക്കുവേണ്ടി കോണ്‍ഗ്രസ്സില്‍ തന്നെ മുറവിളി ഉയരുകയാണ്. രാജി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.

കെ എം മാണി മന്ത്രിസ്ഥാനം ഒഴിയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. മാണി രാജിവയ്ക്കണമെന്ന ആവശ്യം കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും ഉന്നയിച്ചിരുന്നു. പിടിച്ചുനില്‍ക്കാവുന്ന ഘട്ടമെല്ലാം കഴിഞ്ഞെന്നും കോടതിയുടെ അഭിപ്രായം ഗൗരവത്തോടെ കാണണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയും വക്താവുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും അഭിപ്രായപ്പെട്ടിരുന്നു..

 

This post was last modified on December 27, 2016 3:23 pm

Related Post
Leave a Comment