X

ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത നടന്‍ മധുപാലിനെ ജനം ടിവി ഒഴിവാക്കി

അഴിമുഖം പ്രതിനിധി

ഇടതുപക്ഷ സംഘടന നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ചലച്ചിത്ര നടനും സംവിധായകനുമായ മധുപാലിനെ ജനം ടി വിയില്‍ നിന്ന് പുറത്താക്കി. ചാനലിലെ പ്രതിവാര മുഖാമുഖം പരിപാടിയായ അകം പൊരുളിന്റെ അവതാരകന്‍ ആയിരുന്നു മധുപാല്‍.

ഇടതു അനുഭാവം ഉള്ള സാംസ്‌കാരിക സംഘടന തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മധുപാല്‍ പങ്കെടുത്തത്.

പരിപാടിക്കിടയില്‍ ഫാസിസത്തിനെതിരെ പ്രതീകാത്മകമായി കലമുടയ്ക്കല്‍ ചടങ്ങ് ഉണ്ടായിരുന്നു. ഈ കലങ്ങളില്‍ ഒരു വശത്ത് മോദിയുടെയും മറുവശത്ത് ഹിറ്റ്‌ലറുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മധുപാല്‍ കലം ഉടയ്ക്കുകയും ചെയ്തു. പിറ്റേന്നത്തെ പത്രങ്ങളില്‍ പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തക്കൊപ്പം മധുപാല്‍ കലം ഉടക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രോഷം മധുപാലിനെതിരെ ഉയരുകയും നിരവധി പരാതികള്‍ ചാനലില്‍ എത്തുകയും ചെയ്തു. ഇതോടെയാണ് പരിപാടിയുടെ അവതാരക സ്ഥാനത്തു നിന്നും മധുപാലിനെ ഒഴിവാക്കാന്‍ തിരുമാനിച്ചത്.

This post was last modified on December 27, 2016 3:53 pm