X

രാംദേവിന്റെ പുത്രജീവകിന് മദ്ധ്യപ്രദേശില്‍ നിരോധനം

അഴിമുഖം പ്രതിനിധി

ബാബാ രാംദേവിന്റെ വിവാദ മരുന്നിന് മദ്ധ്യപ്രദേശില്‍ താല്‍ക്കാലിക നിരോധനം. മക്കളായി ആണ്‍കുട്ടികള്‍ ജനിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പുത്രജീവക് എന്ന മരുന്നിന്റെ പേര് മാറ്റുന്നത് വരെ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

അത്തരമൊരു വാഗ്ദാനം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വച്ചിരുന്നു. മരുന്നിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ജനതാദള്‍ യുണൈറ്റഡ് എംപി കെ സി ത്യാഗിയാണ് രാജ്യസഭയില്‍ പുത്രജീവക് വിഷയം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്.

അതേസമയം ഈ ആരോപണങ്ങള്‍ നിരസിക്കുകയും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നുണകളിലൂടെ തന്നെ ലക്ഷ്യമിടുകയാണെന്നും രാംദേവ് പറയുകയും ചെയ്തിരുന്നു. ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹനാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി.

 

This post was last modified on December 27, 2016 2:57 pm