X

മദ്രാസ് ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വിലക്ക് പിന്‍വലിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിളിന് (എപിഎസ്സി) ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെ വൈകിട്ട് പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഒരാഴ്ച മുമ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്റ്റുഡന്‍സ് ഡീനും എപിഎസ്സി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
കഴിഞ്ഞ ഒരാഴ്ച നീണ്ട വിദ്യാര്‍ഥി സമരത്തിനൊടുവിലാണ് അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. പ്രൊഫ. മിലന്ദ് ബ്രഹ്മയെ ഉപദേശകനായി നിയോഗിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. നിരവധി സംഘപരിവാര്‍ സംഘടനകള്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കെ ദളിത് വിദ്യാര്‍ത്ഥി കൂട്ടായ്മയെ നിരോധിച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 

This post was last modified on December 27, 2016 3:09 pm