X

മലാല കേസിലെ എട്ടു പ്രതികളെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചു

സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച പത്ത് പ്രതികളില്‍ എട്ടുപേരെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി ശബ്ധമുയര്‍ത്തിയ മലാലയെ 2012 ലാണ് താലിബാന്‍ ഭീകരര്‍ ആക്രമിച്ചത്.

കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഇവരെ മോചിപ്പിച്ചതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് മലാലയെ ആക്രമിച്ച കേസില്‍ 10 താലിബാന്‍ ഭീകരരെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പത്തുപേരും കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് കണ്ടാണ് ജഡ്ജി ശിക്ഷ വിധിച്ചത്.

എന്നാല്‍ ഇതിനു ശേഷം ഇവര്‍ അപ്പീല്‍ നല്‍കുകയും രഹസ്യവിചാരണയിലൂടെ കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയുമായിരുന്നെന്നാണ് പാക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വാത് താഴ് വരയില്‍ വച്ച് താലിബാന്‍ ഭീകരരുടെ വെടിവെയ്പില്‍ മാരകമായി പരിക്കേറ്റ മലാല ബ്രിട്ടനിലെത്തിച്ച് ചികിത്സ നല്‍കിയാണ് രക്ഷിച്ചത്.

This post was last modified on December 27, 2016 3:09 pm