X

ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത  ചലച്ചിത്ര നടൻ പറവൂർ ഭരതൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. 1951ൽ രക്തബന്ധം എന്ന സിനിമയിൽ ചെറിയ വേഷത്തില്‍ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ആയിരത്തിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1964ൽ എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത കറുത്ത കൈയിലെ മുഴുനീള വില്ലൻ വേഷം ആണ് അദ്ദേഹത്തെ മലയാള സിനിമാലോകത്തിനു പ്രിയങ്കരനാക്കിയത് തുടക്കത്തില്‍ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറി.വടക്കൻ പറവൂരിനടുത്ത് മൂത്തകുന്നം കരയിൽ വാവക്കാട് 1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്‍റെ ജനനം. ഹാസ്യറോളുകൾ മുതൽ വില്ലൻ വേഷങ്ങളും സ്വഭാവനടന്റെ റോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്.

 

This post was last modified on December 27, 2016 3:18 pm