X

അസിന്‍ വിവാഹിതയായി

അഴിമുഖം പ്രതിനിധി

മലയാളി ബോളിവുഡ് താരം അസിനും മൈക്രോമാക്സ് കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരായി. ദല്‍ഹിയിലെ ദുസിത് ദേവറാണ റിസോര്‍ട്ടിലാണ് അതീവ സുരക്ഷാസജ്ജീകരണങ്ങളോടെ വിവാഹം നടന്നത്. റിസോര്‍ട്ടില്‍ സജ്ജീകരിച്ച അള്‍ത്താരയില്‍ രാവിലെ 11.30 ഓടെ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൃസ്തീയ വിധി പ്രകാരം നടന്ന ചടങ്ങില്‍ മണവാളന്റെ ഉറ്റസുഹൃത്തായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പങ്കെടുത്തിരുന്നു. വൈകിട്ട് ഹിന്ദുമതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടന്നു. അതിഥികളുടെ ലിസ്റ്റില്‍ പേരില്ലാത്ത ആരെയും റിസോര്‍ട്ട് പരിസരത്തേക്ക് കടത്തിവിടുകപോലുമുണ്ടായില്ല. ബുക്കിംഗിനായി സമീപിച്ചവരോട് സ്വകാര്യചടങ്ങിനായി റിസോര്‍ട്ട് അടച്ചിരിക്കുകയാണ് എന്നാണ് ജീവനക്കാര്‍ അറിയിച്ചത് .  

രാഹുലിന്റെയും അസിന്റെയും ഏറ്റവും അടുത്ത സുഹൃത്തായ അക്ഷയ് കുമാര്‍ വഴിയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. 36 കാരനായ രാഹുല്‍ ശര്‍മ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയും  ലോകത്തിലെ പ്രായം കുറഞ്ഞ സക്‌സസ്ഫുള്‍ ബിസിനസ് മാഗനെറ്റുകളില്‍ ഒരാളുമാണ്.

കടപ്പാട്-ടൈംസ് ഓഫ് ഇന്ത്യ

This post was last modified on December 27, 2016 3:35 pm