X

ഇസ്ലാമിക് സ്റ്റേറ്റ് സാമ്പത്തിക പ്രതിസന്ധിയില്‍, ഭീകരരുടെ ശമ്പളം 50 ശതമാനം കുറച്ചു

അഴിമുഖം പ്രതിനിധി

വ്യോമാക്രമണത്തില്‍ എണ്ണക്കിണറുകളും ഖജനാവുകളും മറ്റും തകര്‍ന്നതിനെ തുടര്‍ന്ന് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിസന്ധികാരണം ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ ശമ്പളത്തില്‍ 50 ശതമാനം കുറവ് വരുത്തി. തസ്തികകളുടെ വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുടേയും ശമ്പളത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. ഐഎസിന്റെ ട്രഷറിയായ ബയത് മല്‍ അല്‍-മുസ്ലിമീന്‍ രേഖ പുറത്തിറക്കിയ രേഖയിലാണ് ശമ്പളം കുറച്ചു കൊണ്ടുള്ള അറിയിപ്പുള്ളത്.

അമേരിക്കന്‍ സഖ്യവും, റഷ്യയും ഫ്രാന്‍സും ബ്രിട്ടണും ഐഎസ് മേഖലകളില്‍ കനത്ത ബോംബാക്രമണം നടത്തിയിരുന്നു. ഐഎസിന്റെ വരുമാന സ്രോതസ്സില്‍ കനത്ത നാശനഷ്ടം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യുഎസ് കഴിഞ്ഞ നവംബറില്‍ അവകാശപ്പെട്ടിരുന്നു. ഇറാഖിലെ മൊസ്യൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖജനാവിനെ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ കഴിഞ്ഞയാഴ്ച യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിരുന്നു.

This post was last modified on December 27, 2016 3:35 pm