X

കന്നഡ സാഹിത്യകാരന്‍ മല്ലേശപ്പ എം കാള്‍ബര്‍ഗി വെടിയേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

സാഹിത്യകാരനും കന്നഡ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും ആയ  മല്ലേശപ്പ എം കാള്‍ബര്‍ഗി വെടിയേറ്റു മരിച്ചു. ധാര്‍വാഡിലുള്ള വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമികളാണ് കാള്‍ബര്‍ഗിയെ വെടിവച്ചു കൊന്നത്.  പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.   വിഗ്രഹാരാധനയെ ശക്തമായി എതിര്‍ത്തിരുന്ന കാള്‍ബര്‍ഗിയുടെ കൊലയ്ക്കു പിന്നില്‍ ഹിന്ദുത്വവാദികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും വിഗ്രഹാരാധനയ്ക്കും എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തിവരികയായിരുന്നു കാള്‍ബര്‍ഗി. 80കളില്‍ കാള്‍ബര്‍ഗി രചിച്ച മാര്‍ഗ്ഗ വണ്‍ എന്ന ഗ്രന്ഥം അധിക്ഷേപ പരാമര്‍ശങ്ങള്‍  ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ലിംഗായത് വംശജര്‍ എതിര്‍ത്തിരുന്നു.

This post was last modified on December 27, 2016 3:21 pm