X

നാലു വര്‍ഷത്തോളം മകളെ പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവ് അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

നാലു വര്‍ഷത്തോളമായി മകളെ ലൈംഗിക പീഡനത്തിനിരയാക്കിക്കൊണ്ടിരുന്ന പിതാവ് അറസ്റ്റില്‍. യു.പിയിലെ ജലാവുന്‍ ജില്ലയിലാണ് സംഭവം. നഴ്സിംഗ് വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. നഴ്സിംഗ് പഠനത്തിനായി പെണ്‍കുട്ടിയും സഹോദരിയും പിതാവിനൊപ്പം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സഹോദരിയുടെ അസാന്നിധ്യത്തില്‍ നടന്നുകൊണ്ടിരുന്ന പീഡന വിവരം അമ്മയോട് പറയുമെന്ന് പറയുമ്പോള്‍ കൊന്നുകളയുമെന്ന് പിതാവ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇരയായ കുട്ടി ഇതേക്കുറിച്ച് പല തവണ അമ്മയോട് പറഞ്ഞെങ്കിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ പീഡനത്തിന്റെ വീഡിയോ പകര്‍ത്തിയാണ് കുട്ടി തെളിവുണ്ടാക്കിയത്. ഈ  വീഡിയോ പൊലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

This post was last modified on December 27, 2016 3:54 pm