ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ രാജിവയ്പ്പിച്ച ഫോണ്‍കെണി വിവാദത്തില്‍ മംഗളം സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം ഇരുവര്‍ക്കും ചാനല്‍ ഓഫീസില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. നേരത്തെ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നില്ല. ആറ് മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
എകെ ശശീന്ദ്രനെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കാന്‍ മംഗളം ചാനല്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചാനല്‍ ലൈംഗിക ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു. മന്ത്രിയെ അപമാനിക്കാന്‍ ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി. ലൈംഗികച്ചുവയുള്ള ഫോണ്‍റെക്കോഡിംഗ് ഫേസ്ബുക്ക് വഴി പരസ്യപ്പെടുത്തിയതിനും മംഗളം ചാനലിനെതിരെ കേസുണ്ട്.
എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ പുറത്തുവിട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ആറംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐജി ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്പി പ്രതീഷ്, കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.
This post was last modified on April 25, 2017 6:46 pm
Leave a Comment