2008 ലെ മലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഹിന്ദുത്വ തീവ്രവാദി നേതാവ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് സംഘപരിവാര്‍ ബന്ധമുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ നേതാവിന് ജാമ്യം അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍, ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കമുള്ളവരായിരുന്നു ജയില്‍ ശിക്ഷ അനുഭവിച്ച് പോന്നിരുന്നത്. എന്നാല്‍ സാധ്വി പ്രഗ്യ സിംഗ് ടാക്കൂറിന് മാത്രമാണ് ജാമ്യം ലഭിച്ചത്. കേണല്‍ പുരോഹിത് അടക്കമുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചില്ല. മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷവും ഇരുവരും കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. മോട്ടോര്‍സൈക്കിളില്‍ രണ്ട് ബോംബുകള്‍ കെട്ടിവെച്ചായിരുന്നു 2008 സെപ്തംബര്‍ 29ന് മലേഗാവില്‍ സ്ഫോടനം നടത്തിയത്. അതേവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനേയും, ശ്രീകാന്ത് പുരോഹിതിനേയും അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും എന്‍ഐഎ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇരുവരും വീണ്ടും ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
This post was last modified on April 25, 2017 5:51 pm
Leave a Comment