X

ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലിം യുവാവിനെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തുണിയുരിഞ്ഞു

അഴിമുഖം പ്രതിനിധി

ഹിന്ദു യുവതിയോട് സംസാരിച്ചതിന് മാംഗ്ലൂരില്‍ മുസ്ലിം യുവാവിനെ നഗ്നനാക്കി കെട്ടിയിട്ടു. മാംഗ്ലൂരിലെ തീരദേശമേഖലയിലെ ചന്തയിലാണ് സംഭവം നടന്നത്. 30 പേരടങ്ങിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് മാംഗ്ലൂരില്‍ ഷോപ്പ് മാനേജരായ യുവാവിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ടത്. ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.  പ്രാദേശിക ചാനലില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വന്നതിനു ശേഷമാണ് പോലീസ് ഇതിലിടപെടുന്നത്. സംഭവത്തിനു ശേഷം യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവില്‍ നിന്നും ഷോപ്പിലെ സെയില്‍സ് ഗേള്‍ ആയ യുവതി 2000 രൂപ വായ്പ ചോദിക്കുകയുണ്ടായി. പണം എടുക്കാനായി എടിഎമ്മിലേക്ക് പോകുന്ന വഴിയാണ് ആയുധങ്ങളുമായി എത്തിയ സംഘം ഇവരെ തടഞ്ഞത്.

This post was last modified on December 27, 2016 3:22 pm