X

സഭയിലെ സംഘര്‍ഷം വേദനിപ്പിച്ചില്ല: അടിസ്ഥാന പശ്ചാത്തല സൗകര്യവികസനം ലക്ഷ്യം; ധനമന്ത്രി കെഎം മാണി

അഴിമുഖം പ്രതിനിധി

ബജറ്റവതരണം സമ്പൂര്‍ണവിജയമെന്ന് ധനമന്ത്രി മാണി പറഞ്ഞു. ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി. തന്റെ കഴിഞ്ഞ ബജറ്റുകളെ അനുമോദിച്ചിട്ടുള്ളവരാണ് പ്രതിപക്ഷം. രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പ്രതിപക്ഷവും, യുവമോര്‍ച്ചയും ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ വേദനിപ്പിച്ചില്ല. പ്രതിസന്ധികള്‍ പുത്തരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മീഡിയാ റൂമിലാണ് അദ്ദേഹം ബജറ്റ് നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

* നെല്ല് സംഭരിച്ച് കഴിഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ പൈസ കൊടുക്കും.

* കാര്‍ഷിക ലോണെടുക്കുന്നവരിൽ കൃത്യമായി പൈസ തിരിച്ചടക്കുന്നവരുടെ പലിശ പൂര്‍ണമായും ഏറ്റെടുക്കും.

* അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കും.

* റോഡ് വികസനം, ലൈറ്റ് മെട്രോ, എന്നിവ നടപ്പാക്കും.

* വിഴിഞ്ഞം പദ്ധതിക്ക് 600 കോടി രൂപ.

* ഓരോ ജില്ലയിലും ഒരു പ്രമുഖ പശ്ചാത്തല വികസന പദ്ധതി.

* സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കും.

* സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പാക്കും.

* റബറിന് 150 രൂപ താങ്ങുവില.

* പാവര്‍പ്പെട്ടവര്‍ക്ക് 75,000 ഫ്‌ളാറ്റുകള്‍.

* അടിസ്ഥാന സൗകര്യ വികസനത്തിന് 2,000 കോടി.

* തെരഞ്ഞെടുത്ത കോര്‍പ്പറേഷനുകളില്‍ വൈ ഫൈ.

* ഐടി മേഖലയ്ക്ക് 475 കോടി.

* അട്ടപ്പാടിയില്‍ മുട്ടയുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് 2 കോടി

* ഒന്നേമുക്കാല്‍ കുടുമ്പങ്ങള്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കും

* കുടുമ്പശ്രീക്ക് 123 കോടി രൂപ

* നെല്ല് സംഭരണത്തിന് 300 കോടി

 

This post was last modified on December 27, 2016 2:51 pm