X

ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് നേരെ മഷിപ്രയോഗം

അഴിമുഖം പ്രതിനിധി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നേരെ പ്രതിഷേധക്കാരന്റെ മഷിപ്രയോഗം. വിവാദമായ ഫിന്‍ലാന്‍ഡ് യാത്രയ്ക്ക് ശേഷം ലഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മനീഷ് സിസോദിയ. ജംഗിനെ കണ്ടതിനുശേഷം പുറത്ത് മാധ്യങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഡല്‍ഹി കരവാല്‍ നഗര്‍ സ്വദേശിയായ ബ്രിജേഷ് ശുക്ലയാണ് സിസോദിയയുടെ മേല്‍ മഷി ഒഴിച്ചത്.

‘ഡല്‍ഹിയില്‍ ആളുകള്‍ പകര്‍ച്ചവ്യാധികള്‍ കൊണ്ട് വലയുമ്പോള്‍ ഇയാള്‍ ജനങ്ങളുടെ പൈസ കൊണ്ട് വിദേശത്ത് കറങ്ങി നടക്കുകയാണ്.’ എന്നാണ് സംഭത്തിന് ശേഷം ബ്രിജേഷ് പറഞ്ഞത്. രാജ്ഭവനില്‍ ലഫ്‌നന്റ് ഗവര്‍ണറുടെ വസതിക്കു പുറത്തു വച്ചാണ് സിസോദിയയ്ക്ക് നേരെ ബ്രിജേഷ് മഷി ഒഴിച്ചത്.

ഡല്‍ഹിയില്‍ ഗുരുതരമായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ സിസോദിയയോട് അടിയന്തരമായി ശനിയാഴ്ച മടങ്ങിവരുവാന്‍ ലഫ്‌നന്റ് ഗവണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍. മുന്‍നിശ്ചയ പ്രകാരം ഞായറാഴച മാത്രമാണ് സിസോദിയ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. ഇതിന് വിശദീകരണം നല്‍കാനാണ് സിസോദിയ ലഫ്‌നന്റ് ഗവര്‍ണറെ സന്ദര്‍ശിക്കുവാന്‍ എത്തിയത്.

ഡല്‍ഹിയില്‍ ഡെങ്കിയും ചിക്കന്‍ഗുനിയയുമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സ്ഥലത്തില്ലാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ മനീഷ് സിസോദിയ പുതിയ വിദ്യാഭ്യാസ സാങ്കേതികവശങ്ങള്‍ പഠിക്കാന്‍ ഫിന്‍ലാന്‍ഡില്‍ പോയത്, ഉല്ലസിക്കാന്‍ പോവുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു.

 

This post was last modified on December 27, 2016 2:27 pm