X

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ആം ആദ്മി എംപി ഭഗവന്ത് മന്‍

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച ആം ആദ്മി എംപി ഭഗവന്ത് മന്‍ വിവാദത്തില്‍. പഞ്ചാബിലെ ഫതേഹ്ഗഡ് സാഹിബില്‍ വ്യാഴാഴ്ച നടന്ന എഎപി റാലിക്കിടെയായിരുന്നു സംഭവം. ലൈംഗിക കേസില്‍ പുറത്താക്കിയ ആം ആദ്മി മന്ത്രിയെപ്പറ്റി ചോദിച്ചതാണ് ഭഗവന്ത് മനെ ചൊടിപ്പിച്ചത്. ചോദ്യത്തില്‍ കുപിതനായ ഭഗവന്ത് മന്‍ മാധ്യമപ്രവര്‍ത്തരെ ആക്ഷേപിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ പണം വാങ്ങിയാണ് വാര്‍ത്തകള്‍ നല്‍കുന്നത്, അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പത്രം വായിക്കുന്നത് നിര്‍ത്തണം. പണത്തിന്റെ സ്വാധീനത്തില്‍ വാര്‍ത്തകളെഴുതുന്നവരുടെ റിപ്പോര്‍ട്ടുകള്‍ എഎപിക്ക് ആവശ്യമില്ലെന്നും ഭഗവന്ത് മന്‍ വേദിയില്‍ വെച്ച് പരസ്യമായി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാനും ഭഗവന്ത് മന്‍ പ്രവര്‍ത്തകരോട് ആജ്ഞാപിച്ചു. തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയും ക്യാമറയും മറ്റും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം തീര്‍പ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതില്‍ പിന്നീട് ഭഗവന്ത് മന്‍ ക്ഷമാപണം നടത്തി.

This post was last modified on December 27, 2016 2:29 pm

Related Post
Leave a Comment