X

മുത്വലാഖ്: മതസ്വാതന്ത്ര്യത്തിലിടപെടാന്‍ കോടതിക്ക് അവകാശമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

അഴിമുഖം പ്രതിനിധി

മതപരമായ സ്വാതന്ത്രത്തിലിടപെടാന്‍ കോടതിക്ക് അവകാശമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി പരിഗണിക്കവെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിലനിര്‍ത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.

മുത്വലാഖ് മുസ്ലിം വ്യക്തി നിയമത്തിന്‍റെ ഭാഗമാണ്, അതുകൊണ്ട് വ്യക്തിനിയമത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് വ്യക്തിനിയമം നിലനില്‍ക്കുന്നത് ഭരണഘടനയുടെ അനുവാദത്തോടെയാണ്. ഇത് പരിഗണിക്കാത്തത് ഭരണാഘടനാ ലംഘനമാണെന്നും ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

മുത്വലാഖിനെതിരെ ഏതെങ്കിലും മുസ്ലിം സ്ത്രീകള്‍ ഹര്‍ജി നല്‍കിയാല്‍ ഇത് നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ സുപ്രിം കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇസ്രത്ത് ജഹാനെന്ന മുസ്ലിം വനിത നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രത്തിന്‍റെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ത്വലാഖ് ചൊല്ലിയാണ് വിവാഹബന്ധമൊഴിഞ്ഞത്.

 

This post was last modified on December 27, 2016 2:29 pm