X

മനുഷ്യ സംഗമ വേദിയില്‍ എം എ ബേബിക്കെതിരെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

മനുഷ്യസംഗമ വേദിയിൽ സി.പി.എം നേതാവ് എം.എ.ബേബി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഒരു സംഘം യുവാക്കള്‍  പ്രതിഷേധിച്ചു. ടി.പി.ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ഇത് ഫാസിസമാണ് എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തി വേദിയുടെ മുന്നിൽ നിശബ്ദമായി നിന്നാണ് സംഘം പ്രതിഷേധിച്ചത്. ഇത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ ബേബി പ്രസംഗം തുടരുകയായിരുന്നു. ഇതിനിടെ സദസിന്റെ മുൻനിരയിൽ ഇരുന്ന ചിലർ പ്രതിഷേധക്കാരുടെ അടുത്തെത്തി അവരെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചു. ‘അത് പ്രശ്‌നമാക്കേണ്ട’ എന്ന് ആവർത്തിച്ച് പറഞ്ഞ് ബേബി വിഷയത്തെ ലഘൂകരിക്കുകയാണുണ്ടായത്.

‘എല്ലാത്തരം അഭിപ്രായങ്ങൾക്കും അവസരമുള്ള വേദിയാണിത്. അവരെ തടയാൻ ശ്രമിക്കരുത്’ എന്ന നിലപാടായിരുന്നു മനുഷ്യ സംഗമം സംഘാടകര്‍ സ്വീകരിച്ചത്.  അൽപ്പ സമയത്തെ പ്രതിഷേധത്തിന് ശേഷം പ്രതിഷേധക്കാർ സ്വയം സദസിന്റെ പിൻനിരയിലേക്ക് പോയി. 

This post was last modified on December 27, 2016 3:32 pm