X

യമനില്‍ വ്യോമാക്രമണം; 140 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

യമനില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും 500-ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വിമതസംഘടനയില്‍ ഉള്‍പ്പെട്ടയാളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നതിനായി സനയിലെ കമ്മ്യൂണിറ്റി ഹാളിലേക്കെത്തിയ ആളുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഐക്യരാഷ്ട്ര സഭാ വക്താവാണ് സംഭവം ഔദ്യോഗികമായി അറിയിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സൗദിയുടെ വ്യോമാസേന നാലു തവണ ആക്രമണമിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സൗദി സഖ്യം യമനിലെ വിമതര്‍ക്കു നേരെയാണ് എന്ന രീതിയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇതുവരെ സൗദിയുടെ വ്യോമാക്രമണത്തില്‍ 6700ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സാധാരണ ജനങ്ങളാണ് ഉള്‍പ്പെട്ടിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നമെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ കോഡിനേറ്റര്‍ ജാമീ മക്‌ഗോള്‍ഡ്രിക് പറഞ്ഞു. പൈശാചിക ആക്രമണമാണിതെന്നാണ് മക്‌ഗോള്‍ഡ്രിക് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

This post was last modified on December 27, 2016 2:24 pm