X

എന്‍ഐഎ ഓഫീസറുടെ കൊലപാതകം ; സൂത്രധാരന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

എന്‍ഐഎ ഓഫീസര്‍ തന്‍സില്‍ അഹമ്മദിന്റെ കൊലപാതകത്തിന്റെ സൂത്രധാരനെ ഉത്തര്‍ പ്രദേശ്‌ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. മുനീര്‍ എന്ന് പേരുള്ള വ്യക്തിയെ ഡല്‍ഹി നോയ്ഡയില്‍ നിന്നും ആണ് ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സഹാസ്പൂര്‍ ഗ്രാമത്തിലുള്ള വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന വഴിയാണ് തന്‍സില്‍ അഹമ്മദ് കൊല്ലപ്പെടുന്നത്. മോട്ടോര്‍സൈക്കിളില്‍ വന്ന അക്രമികള്‍ ഓഫീസറുടെ കാറിനെ മറികടക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. 24ബുള്ളറ്റുകള്‍ തന്‍സില്‍ അഹമ്മദിന്‍റെയും നാലെണ്ണം അദ്ദേഹത്തിന്റെ ഭാര്യ ഫര്‍സാനയുടെയും ശരീരത്തില്‍ തുളച്ചുകയറിയിരുന്നു. റിസ്വാന്‍, തന്‍സീം, സൈനുള്‍, മുഹമ്മദിന്റെ ഭാര്യാസഹോദരന്റെ അനന്തിരവനായ റെഹാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റെഹാനെ അറസ്റ്റ് ചെയ്തതോടെ കേസ് തങ്ങള്‍ തെളിയിച്ചു എന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്.

 

This post was last modified on December 27, 2016 4:16 pm