X

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയെന്നും; റിപോളിംഗ് വേണമെന്നും മായാവതി

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയ്ക്ക് പിന്നാലെയാണ് മായാവതിയുടെ ആരോപണങ്ങള്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിംഗ് യന്ത്രത്തില്‍ കൃത്രമത്വം നടത്തിയെന്നും വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് മായാവതി രംഗത്ത്. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയ്ക്ക് പിന്നാലെയാണ് മായാവതിയുടെ ആരോപണങ്ങള്‍.

ഒന്നുകില്‍ യന്ത്രങ്ങളില്‍ വീണ വോട്ടുകളെല്ലാം ബിജെപിയ്ക്കായി മാത്രം രേഖപ്പെടുത്തി അല്ലെങ്കില്‍ ബിജെപിയുടേത് ഒഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ലെന്നാണ് അവര്‍ പറയുന്നത്. 403 സീറ്റുകളുള്ള യുപിയില്‍ 15 സീറ്റുകളില്‍ മാത്രമാണ് ബിഎസ്പി ജയിച്ചത്. അന്തിമഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ആറിടത്ത് മാത്രമാണ് അവര്‍ ലീഡ് ചെയ്യുന്നത്. 80 സീറ്റുകളെങ്കിലും ബിഎസ്പി നേടുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ബിഎസ്പി വെല്ലുവിളിച്ചു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും കൂടുതല്‍ വോട്ടുകളും ബിഎസ്പിയാണ് നേടിയത്. വോട്ടംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്താതെ ഇത് സാധ്യമല്ലെന്നാണ് ബിഎസ്പി പറയുന്നത്. അതേസമയം ഈ പരിപാടി പഞ്ചാബില്‍ നടത്താന്‍ ബിജെപിയ്ക്ക് ധൈര്യമില്ലെന്നും ബിഎസ്പി പറഞ്ഞു ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുമെന്നും ബിഎസ്പി പറഞ്ഞു.

This post was last modified on March 11, 2017 4:23 pm