X

മായാവതിയുടെ സഹോദരന്റേതെന്ന് ആരോപിക്കപ്പെടുന്ന 400 കോടിയുടെ ബിനാമി സ്വത്ത് ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

മായാവതി ആനന്ദ് കുമാറിനെ ബിഎസ്പിയുടെ ദേശീയ വൈസ് പ്രസിഡണ്ടായി വാഴിച്ചതിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

മായാവതിയുടെ സഹോദരന്റെ ബിനാമിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 400 കോടി രൂപ മതിപ്പുള്ള നോയ്ഡയിലെ ഭൂമി ആദായനികുതി വകുപ്പുകാർ പിടിച്ചെടുത്തു.

സ്വന്തം പേരില്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആനന്ദ് കുമാറും വിചിത്തർ ലതയും അനുഭവിച്ചുവരുന്ന 400 കോടിയുടെ ഭൂമി ജപ്തി ചെയ്തെടുക്കുന്നതിനുള്ള താൽക്കാലിക ഉത്തരവ് ജൂലൈ 16നാണ് പുറത്തിറങ്ങിയത്. ഡല്‍ഹിയിലെ ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗമാണ് ഈ താൽക്കാലിക ഉത്തരവിട്ടത്. പ്രോഹിബിഷൻ ഓഫ് ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻസ് ആക്ട് 1988-ന്റെ 24(3) വകുപ്പ് പ്രകാരമാണ് നടപടി.

മായാവതി ആനന്ദ് കുമാറിനെ ബിഎസ്പിയുടെ ദേശീയ വൈസ് പ്രസിഡണ്ടായി വാഴിച്ചതിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

28,328.07 ചതുരശ്ര മീറ്റർ അഥവാ ഏതാണ്ട് ഏഴ് ഏക്കർ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും ബിനാമി പേരിലുണ്ടായിരുന്നത്. ഏഴ് വർഷം വരെ കഠിനതടവും ഭൂമിയുടെ വിപണിവിലയുടെ 25% പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവരുടെയും പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.

This post was last modified on July 19, 2019 10:53 am