X

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

ന്യൂസ് 18 ചാനലിലെ കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു. 33 വയസ്സായിരുന്നു . ജയ്ഹിന്ദ്,റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച  മുണ്ടക്കയത്തിനടുത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനില്‍ ഫിലിപ്പ് വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനിലിനെ  അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും  ഇന്നലെ രാത്രിയോടെ നില വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. രാവിലെ കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10ന് മുണ്ടക്കയത്ത് സംസ്‌കാരം നടക്കും.

 

This post was last modified on December 27, 2016 4:16 pm