X

മേഘാലയ ഖനി രക്ഷാപ്രവര്‍ത്തനം: നേവി, എന്‍ഡിആര്‍എഫ് ഡൈവര്‍മാര്‍ ഖനിക്കുള്ളില്‍

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് നേവിയുടെ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ സ്ഥലത്തെത്തിയത്. 10 പമ്പുകള്‍ വ്യോമസേന ഭുവനേശ്വറില്‍ നിന്ന് ഗുവാഹത്തി വഴി എത്തിച്ചിരുന്നു.

മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങി 17 ദിവസമാകുമ്പോള്‍ നേവിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തകര്‍ ഖനിക്കുള്ളിലേയ്ക്കിറങ്ങി. 370 അടി ആഴമുള്ള ഖനിയില്‍ ജലനിരപ്പ് സംബന്ധിച്ച് ഉറപ്പുവരുത്തന്നതിനാണ് ഇവര്‍ ഇറങ്ങിയിരിക്കുന്നത്. 70 അടി വെള്ളമാണ് ഖനിക്കുള്ളിലുണ്ടായിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് നേവിയുടെ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ സ്ഥലത്തെത്തിയത്. വെള്ളം പുറത്തെത്തിക്കുന്നതിനായി 10 പമ്പുകള്‍ വ്യോമസേന ഭുവനേശ്വറില്‍ നിന്ന് ഗുവാഹത്തി വഴി എത്തിച്ചിരുന്നു. 100 എച്ച്പി ശേഷിയുള്ള പമ്പുകളാണ് എത്തിയത്. നേരത്തെ ഉണ്ടായിരുന്ന 25 എച്ച്പി പമ്പുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് അപര്യാപ്തമായിരുന്നു. തൊഴിലാളികളുടെ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ് വിലയിരുത്തല്‍.

തൊഴിലാളികളെ ജീവനോടെ കിട്ടില്ലെന്ന് ഖനിയിൽ നിന്നും രക്ഷപ്പെട്ടയാൾ; അന്ത്യകർമങ്ങൾക്കായി മൃതദേഹങ്ങൾ കിട്ടണമെന്ന് ബന്ധുക്കൾ

Explainer: തായ്‍ലൻഡിനേക്കാള്‍ അകലെയോ മേഘാലയ?എന്തുകൊണ്ട് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ല?

This post was last modified on December 30, 2018 8:13 pm