X

മെത്രാന്‍ കായലിലും ആറന്മുള വിമാനത്താവള ഭൂമിയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

മെത്രാന്‍ കായലിലും ആറന്മുള്ള വിമാനത്താവള ഭൂമിയിലും കൃഷിയിറക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കും. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറും വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. ഈ മാസം 17 നകം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 17 ന് മന്ത്രിയും സെക്രട്ടറിയും മെത്രാന്‍കായല്‍ സന്ദര്‍ശിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നികത്താന്‍ വിട്ടുകൊടുത്ത സ്ഥലമാണ് മെത്രാന്‍ കായല്‍. ഇതു പിന്നീട് വലിയ വിവാദമായതോടെ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

ഇതുപോലെ ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന നെല്‍വയല്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സര്‍ക്കാരിപ്പോള്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചിരിക്കുന്നതും.

This post was last modified on December 27, 2016 4:11 pm

Related Post
Leave a Comment