X

പുതിയ മന്ത്രിസഭ ഇതാവുമോ?

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് രാഷ്ട്രീയ കേരളം.  ആരോക്കെയാവും മന്ത്രിമാര്‍, ഏതൊക്കെയാവും അവരുടെ വകുപ്പുകള്‍? വിഎസ് മുഖ്യമന്ത്രി ആകുമോ എന്നതിലായിരുന്നു നേരത്തെ ചര്‍ച്ചകള്‍ മുഴുവന്‍. എന്തായാലും ഈ മാസം 25നു സത്യപ്രതിജ്ഞ നടക്കും. മുഖ്യ പാര്‍ട്ടിയായ സി പി എമ്മും ഘടകകക്ഷികളും തങ്ങളുടെ മന്ത്രിമാര്‍ ആരായിരിക്കണം എന്നതിനെക്കുറിച്ച് തിരക്കിട്ട നടപടികളിലേക്ക് തിരിഞ്ഞു കഴിഞ്ഞു.  ആരൊക്കെ ഏതൊക്കെ വകുപ്പുകളാണ് കൈകാര്യം ചെയ്യുക എന്ന  സൂചനകള്‍ അതിനോടടുപ്പിച്ചു മാത്രമേ ലഭിക്കുകയുള്ളൂ. പലയിടങ്ങളിലും ആരൊക്കെ ആകണം എന്നുള്ളതിന് പട്ടിക വരെ തയ്യാറായിക്കഴിഞ്ഞു. ഇതാ ഒരു സാധ്യത മന്ത്രിസഭ പട്ടിക…. 

പിണറായി വിജയന്‍- മുഖ്യമന്ത്രി

ഇ പി ജയരാജന്‍- ആഭ്യന്തരം

തോമസ്‌ ഐസക്- ധനകാര്യം

കടകംപള്ളിസുരേന്ദ്രന്‍- വ്യവസായം & വാണിജ്യം

സി ദിവാകരന്‍- റവന്യൂ

മുല്ലക്കര രത്നാകരന്‍- കൃഷി വകുപ്പ്

ജി സുധാകരന്‍- സഹകരണം & കയര്‍

കടന്നപ്പള്ളി രാമചന്ദ്രന്‍- ദേവസ്വം

ഷൈലജ ടീച്ചര്‍- ആരോഗ്യം, കുടുംബ ക്ഷേമം

അഡ്വ ഐഷാ പോറ്റി- തൊഴില്‍,എംപ്ലോയ്മെന്റ് , എക്‌സൈസ്

വീണ ജോര്‍ജ്ജ്-. വിനോദസഞ്ചാരം

രാജു എബ്രഹാം- ജലവിഭവം

കെബി ഗണേഷ് കുമാര്‍-ഗതാഗതം സിനിമ

വിഎസ് സുനില്‍ കുമാര്‍- ഭക്ഷ്യം, സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണം, ക്ഷീരവികസനം

എകെ ബാലന്‍-പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം, വൈദ്യുതി

സികെ ശശീന്ദ്രന്‍- വനം & ഭവനനിര്‍മ്മാണം

പ്രൊഫ സി രവീന്ദ്രനാഥ് – വിദ്യാഭ്യാസം, സാംസ്‌കാരികം

ശ്രീരാമകൃഷ്ണന്‍- തദ്ദേശ സ്വയം ഭരണം

അഡ്വ സുരേഷ് കുറുപ്പ്- നിയമം,കായികം, പൊതുമരാമത്ത് പാര്‍ലമെന്‍റ്ററി അഫയേഴ്സ്

മാത്യു ടി തോമസ്‌- മത്സ്യബന്ധനം

കെടി ജലീല്‍- തുറമുഖം, പ്രവാസികാര്യം

 

This post was last modified on December 27, 2016 4:07 pm