X

മോദി സര്‍ക്കാര്‍ അസഹിഷ്ണുത നിര്‍മ്മിക്കുന്നു: കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രസ്താവനകളെ തിരിച്ചാക്രമിച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ അസഹിഷ്ണുത നിര്‍മ്മിക്കുകയാണെന്നും ചരിത്രത്തെ തിരുത്തി എഴുതുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെ കുറിച്ചും ഭരണഘടനയുടെ ലക്ഷ്യങ്ങളെ കുറിച്ചും പറയാതെ നിങ്ങള്‍ക്ക് എങ്ങനെ ഭരണഘടനയെ കുറിച്ച് സംസാരിക്കുന്നുവെന്ന് ആരാഞ്ഞു കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ ബിജെപി നേതൃത്വത്തിലെ എന്‍ഡിഎ സര്‍ക്കാരിനെ ആക്രമിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ സംഭാവനകളെ അംഗീകരിക്കാന്‍ ബിജെപിക്ക് കഴിയാത്തത് അസഹിഷ്ണുതയാണെന്ന് ആസാദ് പറഞ്ഞു. ഭരണകക്ഷിയാണ് രാജ്യത്ത് അസഹിഷ്ണുത നിര്‍മ്മിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. കോണ്‍ഗ്രസ് വെറുപ്പ് നിര്‍മ്മിച്ചിട്ടില്ല. അത് ഞങ്ങളുടെ ആദര്‍ശമല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒന്നരവര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന അന്തരീക്ഷം ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരാണെന്ന് ആസാദ് ചൂണ്ടിക്കാണിച്ചു. മോദി സര്‍ക്കാരിന്റേത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് എന്നും ആസാദ് ആരോപിച്ചു.

This post was last modified on December 27, 2016 3:25 pm

Related Post
Leave a Comment