അഴിമുഖം പ്രതിനിധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണച്ചിട്ടില്ലെന്ന് മഠം അധികൃതര്‍. ക്ഷണിക്കാതെയാണ് മോദി വരുന്നത്. മോദി വരുന്നത് കൊണ്ട് സ്വീകരിക്കുന്നതുവെന്നേയുള്ളൂ. നരേന്ദ്ര മോദി മഠത്തില്‍ വരുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് മഠം വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തേയും മഠം വിമര്‍ശിച്ചു. പരിപാടികളുമായി സഹകരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെന്ന് മഠം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി തിങ്കളാഴ്ചയാണ് കേരളത്തില്‍ എത്തുന്നത്. കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലും കൊച്ചിയില്‍ സൈനിക മേധാവികളുടെ സംയുക്ത യോഗത്തിലും പങ്കെടുക്കുന്ന മോദി ശിവഗിരി മഠവും സന്ദര്‍ശിക്കും.
This post was last modified on December 27, 2016 3:25 pm
Leave a Comment