X

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി…മരിക്കാത്ത പാട്ടു തന്നിട്ടും നാം മറന്ന മോഹന്‍ രൂപ്

അഴിമുഖം പ്രതിനിധി

നല്ല സിനിമകള്‍ സംവിധാനം ചെയ്യണമെന്ന് ഏറെ മോഹിച്ച സംവിധായകനായിരുന്നു മോഹന്‍ രൂപ് എന്ന് ഗാനരചയിതാവ് കോട്ടയ്ക്കല്‍ കുഞ്ഞുമൊയ്തീന്‍ ഓര്‍മിക്കുന്നു. എന്നാല്‍ അതിനദ്ദേഹത്തിനു സാധിച്ചില്ലെന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ ആഗ്രഹിച്ച സിനിമകള്‍ ചെയ്യാനുള്ള സൗഹചര്യങ്ങള്‍ ഉണ്ടായില്ല എന്നതാണ് സത്യം. അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നല്ല ചിത്രങ്ങള്‍ മലയാളത്തിന് ആ സംവിധായകനില്‍ നിന്നും കിട്ടുമായിരുന്നുവെന്നും കുഞ്ഞുമൊയ്തീന്‍ ഉറപ്പിച്ചു പറയുന്നു.

വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന ചിത്രത്തിലാണ് മോഹന്‍ രൂപിനുവേണ്ടി കോട്ടയ്ക്കല്‍ കുഞ്ഞുമൊയതീന്‍ ഗാനരചന നിര്‍വഹിക്കുന്നത്. മോഹന്‍ സിതാര സംഗീതം നല്‍കിയ ഇലകൊഴിയും ശിശിരത്തില്‍ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനമായി നിലനില്‍ക്കുകയാണ്. ഈയൊരൊറ്റ പാട്ടുകൊണ്ട് മാത്രം ഇന്നും പ്രേക്ഷകര്‍ ഒര്‍മിക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ പോയതറിയാതെ. 

അക്കാലത്ത് ഒരു പുതിയ സബ്ജക്ടില്‍ പറഞ്ഞ സിനിമയായിരുന്നു വര്‍ഷങ്ങള്‍ പോയതറിയാതെ. നിര്‍ഭാഗ്യവശാല്‍ പ്രേക്ഷകര്‍ക്ക് അന്നത് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ പാട്ട് വന്‍ഹിറ്റായി മാറുകയും ചെയ്തു; കുഞ്ഞുമൊയ്തീന്‍ ഓര്‍ക്കുന്നു.

വളരെ ചെലവ് കുറച്ച് സിനിമ എടുക്കാനായിരുന്നു മോഹന്‍ രൂപ് എന്നും ശ്രമിച്ചിരുന്നത്. സിനിമയോട് വല്ലാത്ത ആത്മാര്‍ത്ഥയുള്ളയാളായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് വന്നയാളാണ്. 21 വയസിലാണ് ആദ്യ ചിത്രമായ വേട്ട സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ള താരനിരയെ വച്ചൊരിക്കിയ സിനിമ ശ്രദ്ധേയമായിരുന്നു. പക്ഷേ തുടര്‍ന്ന് അദ്ദേഹത്തിന് അതേ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയതും ദുഖകരമാണ്; കുഞ്ഞുമൊയ്തീന്‍ പറയുന്നു.

 

This post was last modified on December 27, 2016 3:49 pm