അഴിമുഖം പ്രതിനിധി
പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്രതാരവുമായ ഗണേഷ് കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍. ലാലിനൊപ്പം സംവിധായകന്‍ പ്രിയദര്‍ശനും ഉണ്ടായിരുന്നു.
സിനിമാനടന്‍ എന്ന നിലയിലല്ല താന്‍ ഗണേഷിനു വോട്ട് ചോദിക്കുന്നതെന്നും കുടുംബസുഹൃത്ത് എന്ന നിലയിലാണെന്നും മോഹന്‍ ലാല്‍ സ്വീകരണയോഗത്തില്‍ പറഞ്ഞു.
‘എല്ലാവര്‍ക്കും സന്തോഷകരമായ സായാഹ്നം നേരുന്നു. സ്വീകരണത്തിന് നന്ദി. ഞാനും നിങ്ങളുടെ നാട്ടുകാരനാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര പത്തനാപുരം വഴിയായിരുന്നു. മുന്‍പും പത്തനാപുരത്ത് വന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് കെബി ഗണേഷ് കുമാറിന് വിജയിപ്പിക്കണം. സിനിമാ നടന്‍ എന്ന നിലയിലല്ല. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഗണേഷുമായി ആത്മബന്ധമാണുള്ളത്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അതിനാല്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് നല്‍കി ഗണേഷ് കുമാറിനെ വിജയിപ്പിക്കണം’ മോഹന്‍ ലാല്‍ തന്റെ ഹ്രസ്വമായ പ്രസംഗത്തില്‍ പറഞ്ഞു.
സിനിമാതാരങ്ങളായ ജഗദീഷും ഭീമന്‍ രഘുവുമാണ് പത്തനാപുരത്ത് ഗണേശ് കുമാറിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍. ജഗദീഷ് യുഡിഎഫിനായും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായുമാണ് മത്സരരംഗത്തുള്ളത്.
This post was last modified on December 27, 2016 4:09 pm
Leave a Comment