X

രാജ്യസഭ എംപിയാകാന്‍ മോദിയെന്ന നരാധമന്റെ അടിമയായ ആളാണ് സുരേഷ് ഗോപി; കമല്‍

അഴിമുഖം പ്രതിനിധി

സുരേഷ് ഗോപിയെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. സുരേഷ് ഗോപി പ്രധാനമന്ത്രി മോദിയുടെ അടിമയാണെന്നാണ് കമല്‍ തുറന്നടിച്ചത്. ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയെ തനിക്കിപ്പോള്‍ ലജ്ജയോടു കൂടി നോക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ കമല്‍ പറഞ്ഞത്.

രാജ്യസഭ അംഗമാകാന്‍ വേണ്ടി നരാധമനായിട്ടുള്ള, ഭരണകൂട ഭീകരതയുടെ വക്താവായിട്ടുള്ള നരേന്ദ്രമോദിയുടെ അടിമയാണ് ഞാന്‍ എന്നൊരു കലാകാരന്‍ പറയേണ്ടി വരുന്ന ലജ്ജാകരമായ അവസ്ഥയിലാണ് സുരേഷ് ഗോപി എത്തിച്ചേര്‍ന്നത്. ഞങ്ങള്‍ അടിമകളാണെന്നു പറഞ്ഞു വലതുപക്ഷത്തേക്കു പോകുന്ന ചലച്ചിത്രപ്രവര്‍ത്തകരായാലും എഴുത്തുകാരായാലും നാടകപ്രവര്‍ത്തകരായാലുമെല്ലാം പോകുന്നതു കാണുമ്പോള്‍ അതു കണ്ട് ഭയം തോന്നുകയാണെന്നും കമല്‍ പറഞ്ഞു.

This post was last modified on December 27, 2016 4:09 pm

Related Post
Leave a Comment