X

വയനാട്ടില്‍ 15 പേര്‍ക്കു കുരങ്ങു പനി സ്ഥിരീകരിച്ചു

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു. പതിനഞ്ചു പേര്‍ക്കാണ് കുരങ്ങുപനി പിടിപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രോഗം നിയന്ത്രണവിധേയമാണെന്ന് ഡി.എം.ഒ ഡോ. നീത വിജയന്‍ അറിയിച്ചു. പുല്‍പ്പള്ളിക്കടുത്ത് വനമേഖലയോട് ചേര്‍ന്നുള്ള വണ്ടിക്കടവ്, ചീയമ്പം പ്രദേശത്തുള്ള ആദിവാസികള്‍ക്കാണ് കുരങ്ങുപനി പിടിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ വാക്‌സിന്‍ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും എത്തിച്ച് ചികിത്സ തുടങ്ങി. രോഗം പകരുവാനുള്ള സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നുള്ള മുഴുവന്‍ പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദിവാസികളടക്കമുള്ളവര്‍ വനത്തില്‍ പ്രവേശിക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. കാട്ടില്‍ പോകുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

This post was last modified on December 27, 2016 2:41 pm