X

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് മരണം 7 ; ഉന്നതതല യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ കുരങ്ങു പനിയും മരണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യക യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു. ഈ മാസം 16ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക. പനി പ്രതിരോധിക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം. നേരത്തെ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് യോഗം നടത്തിയിരുന്നെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായിരുന്നില്ല. പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മരണവും രോഗവും വര്‍ദ്ധിക്കുന്നതായാണ് കണക്ക്.

ഇന്നലെ രണ്ട്‌ പേരുടെ മരണം കൂടി കുരങ്ങ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മൂന്നാംമൈല്‍ കോളിമൂല നായ്ക്ക കോളനിയിലെ ഫോറസ്റ്റ് വാച്ചര്‍ കുഞ്ഞ(48), ചെതല പടിപ്പുര കുഞ്ഞന്‍(42) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കുരങ്ങ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

This post was last modified on December 27, 2016 2:51 pm