അഴിമുഖം പ്രതിനിധി
കുരങ്ങുപനി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ വയനാട്ടില്‍ ഇന്ന് അന്തര്‍സംസ്ഥാന അവലോകനയോഗം നടക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സുല്‍ത്താന്‍ ബത്തേരിയിലാണ് യോഗം ചേരുന്നത്. നീലഗിരി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരുമാണ് യോഗത്തില്‍ പങ്കെടുക്കുക.
കര്‍ണാടക ,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കുരങ്ങ് പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ് അവിടെ നിന്നുള്ളവരേയും പങ്കെടുപ്പിക്കുന്നത്.
വയനാട്ടില്‍ ഇതുവരെ 2പേരാണ് കുരങ്ങ് പനി ബാധിച്ച് മരിച്ചത്. 55പേരെ പരിശോധിച്ചതില്‍ 11 പേര്‍ക്ക് മാത്രമാണ് പനി സ്ഥിരീകരിക്കാനായത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
This post was last modified on December 27, 2016 2:47 pm
Leave a Comment