X

ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ സംസ്ഥാന ശാസ്ത്രസമ്മേളനം നാളെമുതല്‍

അഴിമുഖം പ്രതിനിധി

അഖിലേന്ത്യ ശാസ്ത്രസംഘടനയായ ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്ര സമ്മേളനം നടത്തുന്നു. ഈ മാസം 20,21, 22 തീയതികളില്‍ കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. 

പ്രകാശത്തിന്റെ അന്തര്‍ദേശീയ വര്‍ഷം , ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം വാര്‍ഷികം എന്നിവ പ്രമാണിച്ചുള്ള പ്രത്യക സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. ഡാര്‍വ്വീനിയന്‍ പരിണാമസിദ്ധാന്തം ജനിതകശാസ്ത്രത്തിന്റെ വെളിച്ചത്തില്‍, പ്രപഞ്ച പര്യവേഷണം, ശാസ്ത്രപഠനം പരീക്ഷണങ്ങളിലൂടെ, ഭൗതികശാസ്ത്രം നിത്യ ജീവിതത്തില്‍, ശാസ്ത്രവും സംസ്‌കാരവും, വാനനിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും ശില്‍പ്പശാലകളും നടക്കും. 

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് സമ്മേളനത്തില്‍ പ്രവേശനം. അതെസമയം 20,21 തിയതികളില്‍ വൈകീട്ട് നടക്കുന്ന പൊതുസെഷനില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. 20ന് ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന വിഷയത്തില്‍ പ്രഭാഷണവും 21ന് പൗരാണിക ഇന്ത്യയിലെ ശാസ്ത്രനേട്ടങ്ങള്‍ മിത്തും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും പൊതുജനങ്ങള്‍ക്കായി നടക്കും.

 

This post was last modified on December 27, 2016 2:47 pm