അഴിമുഖം പ്രതിനിധി
സീരിയല്‍ അഭിനേത്രിയുടെ വീട്ടില്‍ അനാശ്യാസത്തിനെത്തിയെന്ന് ആരോപിച്ച് എറണാകുളം പുത്തന്‍കുരിശ് എസ് ഐ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരായ 15 പേര്‍ക്കെതിരെ കേസ് എടുത്തു. അതേസമയം എസ് ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കാമുകന് വഞ്ചിച്ചെന്ന പരാതി അന്വേഷിക്കാനായി രാത്രി എട്ടുമണിയോടെയാണ് പുത്തന്കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ എസ് ഐ എത്തിയത്. ഈ സമയത്ത് ഇവരെ വളഞ്ഞ നാട്ടുകാര്‍ എസ് ഐ വന്നത് അനാശ്യാസത്തിനാണെന്നും ഇദ്ദേഹം സ്ഥിരം ഇവിടെ എത്താറുണ്ടെന്നുമാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ എസ് ഐക്കും നടിക്കും അവരുടെ മാതാവിനും മര്‍ദ്ദനം ഏറ്റിട്ടുണ്ട്. സദാചാര പൊലീസ് ചമഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്ന കേസിലാണ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
This post was last modified on December 27, 2016 4:12 pm