അഴിമുഖം പ്രതിനിധി
യുഡിഎഫില്‍ തുടരുന്നതിനെ ചൊല്ലി ജെഡിയുവില്‍ തര്‍ക്കം രൂക്ഷം. വീരേന്ദ്രകുമാറും പിണറായി വിജയനും വേദി പങ്കിട്ടതും സൗഹൃദം മെച്ചപ്പെടുത്തിനും എതിരെ മന്ത്രി കെ പി മോഹനന് രംഗത്തെത്തി. പിണറായി വിജയന്റെ കാപട്യം വീരേന്ദ്ര കുമാര്‍ തിരിച്ചറിയണം എന്ന് മോഹനന് അഭിപ്രായപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഷെയ്ഖ് പി ഹാരിസ് മോഹനന് മറുപടി നല്കി. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് എം പി വീരേന്ദ്രകുമാറിന്റെ പുസ്തകം പിണറായി വിജയന് പ്രകാശനം ചെയ്തത്.
ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ചയില്‍ മഞ്ഞുരുകിയിരുന്നു. ജെഡിയു യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീരേന്ദ്രകുമാറിനെ വീട്ടിലെത്തി കണ്ടിരുന്നു.
This post was last modified on December 27, 2016 3:31 pm