X

‘ധോണി’ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

അഴിമുഖം പ്രതിനിധി

മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് സിനിമ എം എസ് ധോണി; ദി അണ്‍ റ്റോള്‍ഡ് സ്‌റ്റോറിക്ക് വിലക്കുമായി മഹരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്). ചിത്രം മറാത്തിയിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാനുള്ള നിര്‍മാതക്കളുടെ തീരുമാനത്തിനെതിരെയാണ് എംഎന്‍എസ് രംഗത്തു വന്നിരിക്കുന്നത്.

വിവിധഭാഷകളിലായി ചിത്രം റിലീസ് ചെയ്യണമെന്നതായിരുന്നു സിനിമയുടെ നിര്‍മാതാക്കള്‍ക്കുള്ളത്. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നു തന്നെയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എംഎന്‍എസിന്റെ സാംസ്‌കാരിക സംഘടനയായ ചിത്രപഥ് കര്‍മചാരി സേന പറയുന്നത് മറ്റു മറാത്തി ചിത്രങ്ങളെ സാരമായി ബാധിക്കുമെന്നാണ്. പ്രാദേശിക സിനിമകള്‍ക്ക് ഭീഷണിയാകാതിരിക്കാനാണ് ധോണിയെക്കുറിച്ചുള്ള സിനിമ മറാത്തിഭാഷയില്‍ പുറത്തിറക്കാന്‍ അനുവദിക്കാത്തതെന്നാണ് നേതാക്കള്‍ പറയുന്നത്.

സുശാന്ത് സിംഗ് രജപുത് ധോണിയായി എത്തുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. സിനിമയുടെ ട്രെയിലര്‍ ഇതിനകം ലക്ഷകണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയെന്ന ക്രിക്കറ്ററെ കുറിച്ച് അറിയാത്ത ജീവിതകഥകള്‍ പറയുന്ന സിനിമയാണ് എംഎസ് ധോണി: ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി.

 

This post was last modified on December 27, 2016 2:38 pm