X

ഞാന്‍ എഴുത്തുകാരെ കണ്ടെത്തിയില്ല; എല്ലാവരും മുന്നില്‍ വന്നുപെട്ടത്-എം ടി

താന്‍ എഴുത്തുകാരെ കണ്ടെത്തിയെന്നു പറയുന്നതില്‍ കാര്യമില്ലെന്നും പ്രതിഭയുള്ള ആളുകള്‍ എന്‍റെ മുന്നില്‍ വന്നുപെടുകയായിരുന്നെന്നും എം ടി വാസുദേവന്‍ നായര്‍. 

കോളേജ് അധ്യാപകനാവാനാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ ബിരുദം മാത്രം ഉണ്ടായിരുന്നതുകൊണ്ടാണ് പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞതെന്നും എം ടി പറഞ്ഞു. നാലുമാസം വരെ അവധി കിട്ടുമെന്നതുകൊണ്ടാണ് അധ്യാപകനാകാന്‍ ആഗ്രഹിച്ചത്. ആ സമയത്തു വായിക്കുകയും എഴുതുകയും ചെയ്യാമല്ലോ എന്നാണ് ചിന്തിച്ചത്.  ടൈംസ് ലിറ്റററി സപ്ലിമെന്റ് പോലുള്ള പ്രശസ്തമായ പ്രസിദ്ധീകരണങ്ങള്‍ പരിചയപ്പെടാനിടയായത് പത്രപ്രവര്‍ത്തനത്തില്‍ എത്തിയതുകൊണ്ടാണെന്നും എം ടി കൂട്ടിച്ചേര്‍ത്തു.  

മാതൃഭൂമി ആഴ്ചപതിപ്പിലായിരുന്നപ്പോള്‍ അയച്ചുകിട്ടിയിരുന്ന രചനകളില്‍ എണ്‍പത് ശതമാനവും പരമബോറായിരുന്നുവെന്നും വായിക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നതാണ് പ്രസിദ്ധീകരിച്ചിട്ടുളളതെന്നും എം ടി പറഞ്ഞു.  മലയാള സാഹിത്യത്തിന് സാഹിത്യ എഡിറ്ററുടെ ആവശ്യമുണ്ടെന്നും എം ടി കൂട്ടിച്ചേര്‍ത്തു. 

തൃശൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം ടി.

 

This post was last modified on December 27, 2016 2:20 pm